flash News

......ശ്രീ ഗോപാലകൃഷ്ണ ഭട്ട് പുതിയ ഡി.പി.ഐ.......ഷീലാ ദീഷിത്ത് കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണര്‍.......SSLC മോഡൽ പരീക്ഷ മാര്‍ച്ച് 10 മുതൽ

Thursday, June 7, 2012

പരിസ്ഥിതിദിനാചരണം


            


 2012 ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിച്ചു. സ്കൂള്‍ അങ്കണത്തിലാണ് വേദിയൊരുക്കിയത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ദിനാചരണത്തില്‍ ബഹു: പ്രിന്‍സിപ്പാള്‍ ശ്രീ. എം.പി. ഷാജി സ്വാഗതമരുളി. സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. ബാബു അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച പരിപാടിയില്‍ ബഹു: ഹെഡ് മാസ്റ്റര്‍ ശ്രീ. എസ്. ബാബുക്കുട്ടന്‍ അദ്ധ്യാപകനായ ശ്രീ. എസ്. ജയകുമാരനാശാരി എന്നിവര്‍ പരിസ്ഥിതിദിന പ്രഭാഷണം നടത്തി. പത്താം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനിയായ കാവ്യകൃഷ്ണ പരിസ്ഥിതിദിന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു. ബഹു: ഹെഡ് മാസ്റ്റര്‍ ശ്രീ. എസ്. ബാബുക്കുട്ടന്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥി അഭിഷേക് ബാബുവിന് നല്‍കിക്കൊണ്ട് പരിസ്ഥിതിദിന പോസ്റ്റര്‍ പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷതൈ വിതരണോദ്ഘാടനം ബഹു: പ്രിന്‍സിപ്പാള്‍ ശ്രീ. എം.പി. ഷാജി എട്ടാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനി പാര്‍വ്വതിയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ശ്രീ. വി.ടി. അരുണ്‍ദേവിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനപരിപാടികള്‍ക്ക് വിരാമമായി.

സ്വാഗതം ശ്രീ. എം.പി. ഷാജി (ബഹു: പ്രിന്‍സിപ്പാള്‍)
-->
അദ്ധ്യക്ഷപ്രസംഗം ശ്രീ. എം. ബാബു (സ്റ്റാഫ് സെക്രട്ടറി)
-->
പരിസ്ഥിതിദിന പ്രഭാഷണം ശ്രീ. എസ്. ബാബുക്കുട്ടന്‍ (ഹെഡ് മാസ്റ്റര്‍)
-->
പരിസ്ഥിതിദിന പ്രഭാഷണം ശ്രീ. എസ്. ജയകുമാരനാശാരി
-->
പരിസ്ഥിതിദിന സന്ദേശം കാവ്യകൃഷ്ണ (സ്റ്റാന്‍ഡേര്‍ഡ് 10)
-->
പരിസ്ഥിതിദിന പോസ്റ്റര്‍ പ്രകാശനം ശ്രീ. എസ്. ബാബുക്കുട്ടന്‍ (ബഹു:ഹെഡ് മാസ്റ്റര്‍)
അഭിഷേക്ബാബുവിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു
-->
വൃക്ഷതൈ വിതരണോദ്ഘാടനം ശ്രീ. എം.പി. ഷാജി (ബഹു: പ്രിന്‍സിപ്പാള്‍)

No comments:

Post a Comment