flash News

......ശ്രീ ഗോപാലകൃഷ്ണ ഭട്ട് പുതിയ ഡി.പി.ഐ.......ഷീലാ ദീഷിത്ത് കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണര്‍.......SSLC മോഡൽ പരീക്ഷ മാര്‍ച്ച് 10 മുതൽ

Friday, July 19, 2013

സയന്‍സ് ക്ലബ് ഉദ്ഘാടനവും ചാന്ദ്രദിനപതിപ്പിന്റെ പ്രകാശനവും


     സയന്‍സ് ക്ലബ് ഉദ്ഘാടനവും ചാന്ദ്രദിനപതിപ്പിന്റെ പ്രകാശനവും 19.07.2013 ന് സ്കൂളില്‍ വച്ച് ഡെപ്യൂട്ടി എച്ച്.എം. ശ്രീ ടി. അനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യാപകരായ ശ്രീ എസ്. സുനില്‍കുമാര്‍, എം.എസ്. സിജു, സി.എസ്. വിനോദ്, ശ്രീമതി എസ്.എല്‍. ജിജിമോള്‍ എന്നിവര്‍ പങ്കെടുത്തു. സയന്‍സ് ക്ലബ് കണ്‍വീനര്‍ ശ്രീമതി ജെ.എസ്. ശുഭയുടെ നന്ദിപ്രകാശനത്തോടെ ചടങ്ങ് അവസാനിച്ചു.

Monday, July 15, 2013

ബഷീര്‍ അനുസ്മരണം


വായനദിനാചരണം


Sunday, July 14, 2013

പരിസ്ഥിതിദിനാചരണം


Saturday, July 13, 2013

പ്രവേശനോത്സവം

-->
               ഇളമ്പ ഗവ.എച്ച്.എസ്.എസ്. - ലെ പ്രവേശനോത്സവം ഡോ. ഭാസിരാജ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനംചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി വിജയകുമാരി സൗജന്യപാഠപുസ്തകവിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ 'അക്ഷരദീപം' ചടങ്ങിലെ വേറിട്ട അനുഭവമായിരുന്നുപി.ടി.. പ്രസിഡന്റ് അദ്ധ്യക്ഷനായിരുന്ന യോഗത്തിന് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി ലത സ്വാഗത മരുളുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. ബാബു നന്ദിയറിയിക്കുകയും ചെയ്തു. എച്ച്.എം. (അഡീഷണല്‍ ഇന്‍ ചാര്‍ജ്ജ് )ശ്രീ.ടി. അനില്‍ ആശംസകള്‍  നേര്‍ന്നുകൊണ്ട് സംസാരിച്ചു.


ഐ.ടി. അവധിക്കാലപരിശീലനം

-->
         സ്കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇളംമ്പ ഗവ.എച്ച്.എസ്.എസ്. - ല്‍ അവധിക്കാല ഐ.ടി. പരിശീലനം സംഘടിപ്പിച്ചു. ഏഴ് എട്ട് ക്ലാസ്സുകളിലെ 35 .ടി.ക്ലബ് അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. പത്തുദിവസം നീണ്ടുനിന്ന പരിശീലനം തിരുവനന്തപൂരം ജില്ലാ ഐ.​ടി. കോഡിനേറ്റര്‍ ശ്രീ. കെ.കെ. സജ്ജീവ് രക്ഷിതാക്കളുടെ സാനിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ടി.. പ്രസിഡന്റ് ശ്രീ. ടി. ശ്രീനിവാസന്‍ അദ്ധ്യക്ഷനായിരുന്നു. എച്ച്.എം. അഡീഷണല്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. ടി. അനില്‍ ചടങ്ങില്‍ സ്വാഗതമരുളി. ആശംസകളര്‍പിച്ചുകോണ്ട് ശ്രീ. ബി. ജയകുമാരനാശാരി സംസാരിച്ചു. എസ്..ടി.സി. ശ്രീ. എസ്. ഷാജികുമാര്‍ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. ആര്‍.പി. മാരായ ശ്രീ. പി. മനോജ് ശ്രീ. സി.എസ്. വിനോദ് എന്നിവര്‍ പരിശീലനത്തില്‍ സജ്ജീവസാനിധ്യമറിയിച്ചു.

മഴവില്‍കൂടാരം - അവധിക്കാലക്യാമ്പ്

                          നാടറിയും നാടന്‍പാട്ടുകള്‍,സയന്‍സ് പരീക്ഷണങ്ങളിലൂടെ, സിനിമ എന്ത്...? എങ്ങനെ...? സിനിമാപ്ര ദര്‍ശനം, നാടകക്കളരി, ഡോക്ടറോടൊപ്പം, ആകാശനിരീക്ഷണം, യോഗ, വാവസുരേഷ് പാമ്പുകള്‍കൊപ്പം, പൂക്കളും തുമ്പികളും വിരല്‍തുമ്പില്‍ തുടങ്ങി മഴവില്‍പകിട്ടിന്റെ മാസ്മരികതയ്ക്കൊത്തവണ്ണം ഇളമ്പ ഗവ. എച്ച്.എസ്.എസ്. - ന്റെ തിരുമുറ്റത്ത് ഒരു മഴവില്‍കൂടാരം തീര്‍ക്കപ്പെട്ടു.
              കണ്ടും കേട്ടും തൊട്ടറിഞ്ഞും പുതുമകളുടെ ലോകത്തേക്ക് ഓടിക്കയറിയ കുരുന്നുകള്‍ക്ക് പുതിയ അറിവിന്റെയും അനുഭവത്തിന്റെയും ആരാമം തുറന്നുകൊടുത്ത് മഴവില്‍കൂടാരം മൂന്ന് ദിവസം കൂട്ടുകാര്‍ക്ക് സ്വന്തമായി.

Wednesday, July 3, 2013

ഒരുവട്ടംകൂടി


 
നാടിന്റെ എന്നത്തേയും ഗുരുക്കന്‍മാര്‍ക്ക് വന്ദനം..... ശ്രീ.ജോര്‍ജ്ജ് ഓണക്കൂര്‍


ഗുരുവന്ദനം
പൂര്‍വവിദ്യാര്‍ത്ഥിപ്രതിഭകള്‍ക്ക് അനുമോദനങ്ങള്‍

അനുഭവങ്ങള്‍ പങ്കിടുന്നവര്‍ - പൂര്‍വവിദ്യാര്‍ത്ഥികള്‍