flash News

......ശ്രീ ഗോപാലകൃഷ്ണ ഭട്ട് പുതിയ ഡി.പി.ഐ.......ഷീലാ ദീഷിത്ത് കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണര്‍.......SSLC മോഡൽ പരീക്ഷ മാര്‍ച്ച് 10 മുതൽ

Wednesday, October 14, 2015

സൈബര്‍-കൈകഴുകല്‍ പ്രതിജ്ഞകളില്‍ നിന്ന്




Sunday, July 20, 2014

ചാന്ദ്രദിനാചരണം

   
പൗര്‍ണമി  ചാന്ദ്രദിന സന്ദേശം നല്‍കുന്നു. ചാന്ദ്രദിനവാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് ബിനിരാജ്
ചാന്ദ്രദിനപതിപ്പിന്റെ പ്രകാശനം ഹെഡ്മാസ്റ്റര്‍ ശ്രീ. പി.എന്‍. ഗിരിജാവരന്‍നായര്‍ നിര്‍വ്വഹിക്കുന്നു.പൗര്‍ണമി പതിപ്പ് ഏറ്റുവാങ്ങുന്നു.
സ്കൂളില്‍ നടന്ന അടിക്കുറിപ്പ് മത്സരം

Tuesday, June 3, 2014

വിജയസോപാനത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം

കൃഷ്ണ. എം
പ്രിജിത്ത്. ജെ























                                     +2 സയന്‍സ് വിഭാഗത്തില്‍ 98% വിജയവും കോമേഴ്സ് വിഭാഗത്തില്‍ 80% വിജയവും കരസ്തമാക്കിക്കൊണ്ടാണ് ഞങ്ങളുടെ ഹയര്‍സെക്ക ന്ററി വിഭാഗം വിജയക്കൊടി പാറിച്ചത്. കൃഷ്ണ. എം, പ്രിജിത്ത്. ജെ എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി ഒന്നാം സ്ഥാനത്തെത്തി യപ്പോള്‍ കാര്‍ത്തിക. വി.ജെ, ഗോപിക ജി. നായര്‍, സജയ്. എസ് എന്നിവര്‍ ആറ് A+ ഓടെ രണ്ടാം സ്ഥാനത്തിനര്‍ഹരായി.

Monday, April 21, 2014

തിളക്കമാര്‍ന്ന വിജയവുമായി


Thursday, March 6, 2014

വിളവെടുപ്പ് ഉത്സവം

 
     ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി സ്കൂളിനു നല്‍കിയ 250 ഗ്രോബാഗുകളുടെ വിളവെടുപ്പ് ഉദ്ഘാടനം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഒ.എസ്. അംബിക നിര്‍വഹിക്കുന്നു. മുദാക്കല്‍ ഗ്രാമപഞ്ചായത്തംഗം ശ്രീമതി. വിജയകുമാരി,  പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി. ശ്രീനിവാസന്‍, വികസന സമിതി പ്രസിഡന്റ് ശ്രീ. ശരത്ചന്ദ്രന്‍നായര്‍, പ്രിന്‍സിപ്പാള്‍ ശ്രീമതി. ആര്‍.എസ്. ലത, ഹെഡ് മാസ്റ്റര്‍ ശ്രീ. പി.എന്‍. ഗിരിജാവരന്‍നായര്‍, ഹരിതസേനാംഗങ്ങള്‍ എന്നിവര്‍ സമീപം.

Wednesday, February 19, 2014

1001 കൈയ്യെഴുത്തുമാഗസില്‍ പ്രകാശനം



      ഇളമ്പ ഗവ. ഹയര്‍സെക്കന്ററിസ്കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി/വി ദ്യാര്‍ത്ഥിനികള്‍ 1001 കൈയ്യെഴുത്തുമാഗസിന്‍ തയ്യാറാക്കി. ഒരുകുട്ടി ഒരുമാഗസിന്‍ എന്ന നിലയിലാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. സ്വന്തം കൃതികള്‍, പഠനപ്രര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രാവിവരണങ്ങള്‍, വിലയിരുത്തല്‍ കുറിപ്പുകള്‍, അനുഭവകുറിപ്പുകള്‍, നിരൂപണക്കുറിപ്പുകള്‍ തുടങ്ങിയവയാണ് മാഗസിന്റെ ഉള്ളടക്കം. 
    2014 ജനുവരി 24 ന് സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷന്‍മെമ്പര്‍ ശ്രീ സതീശന്‍ നായര്‍ മാഗസിന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി R.S. ലത സ്വാഗതം പറഞ്ഞു. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി വിജയകുമാരി, ഹെഡ് മാസ്റ്റര്‍ ഗിരിജാവരന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ബി. ജയകുമാരനാശാരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് +1വിദ്യാര്‍ത്ഥിനി ഐശ്വര്യാ. .പി. സ്വന്തം കവിത അവതരിപ്പിച്ചു.