flash News

......ശ്രീ ഗോപാലകൃഷ്ണ ഭട്ട് പുതിയ ഡി.പി.ഐ.......ഷീലാ ദീഷിത്ത് കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണര്‍.......SSLC മോഡൽ പരീക്ഷ മാര്‍ച്ച് 10 മുതൽ

Thursday, March 6, 2014

വിളവെടുപ്പ് ഉത്സവം

 
     ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി സ്കൂളിനു നല്‍കിയ 250 ഗ്രോബാഗുകളുടെ വിളവെടുപ്പ് ഉദ്ഘാടനം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഒ.എസ്. അംബിക നിര്‍വഹിക്കുന്നു. മുദാക്കല്‍ ഗ്രാമപഞ്ചായത്തംഗം ശ്രീമതി. വിജയകുമാരി,  പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി. ശ്രീനിവാസന്‍, വികസന സമിതി പ്രസിഡന്റ് ശ്രീ. ശരത്ചന്ദ്രന്‍നായര്‍, പ്രിന്‍സിപ്പാള്‍ ശ്രീമതി. ആര്‍.എസ്. ലത, ഹെഡ് മാസ്റ്റര്‍ ശ്രീ. പി.എന്‍. ഗിരിജാവരന്‍നായര്‍, ഹരിതസേനാംഗങ്ങള്‍ എന്നിവര്‍ സമീപം.

Wednesday, February 19, 2014

1001 കൈയ്യെഴുത്തുമാഗസില്‍ പ്രകാശനം



      ഇളമ്പ ഗവ. ഹയര്‍സെക്കന്ററിസ്കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി/വി ദ്യാര്‍ത്ഥിനികള്‍ 1001 കൈയ്യെഴുത്തുമാഗസിന്‍ തയ്യാറാക്കി. ഒരുകുട്ടി ഒരുമാഗസിന്‍ എന്ന നിലയിലാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. സ്വന്തം കൃതികള്‍, പഠനപ്രര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രാവിവരണങ്ങള്‍, വിലയിരുത്തല്‍ കുറിപ്പുകള്‍, അനുഭവകുറിപ്പുകള്‍, നിരൂപണക്കുറിപ്പുകള്‍ തുടങ്ങിയവയാണ് മാഗസിന്റെ ഉള്ളടക്കം. 
    2014 ജനുവരി 24 ന് സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷന്‍മെമ്പര്‍ ശ്രീ സതീശന്‍ നായര്‍ മാഗസിന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി R.S. ലത സ്വാഗതം പറഞ്ഞു. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി വിജയകുമാരി, ഹെഡ് മാസ്റ്റര്‍ ഗിരിജാവരന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ബി. ജയകുമാരനാശാരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് +1വിദ്യാര്‍ത്ഥിനി ഐശ്വര്യാ. എ.പി. സ്വന്തം കവിത അവതരിപ്പിച്ചു.

Sunday, January 12, 2014

മാതൃകാ പച്ചക്കറി കൃഷിത്തോട്ടം

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിനു നല്കിയ ഗ്രോബാഗുകള്‍.


പച്ചക്കറിത്തോട്ടം ഉദ്ഘാടനവും വിത്തിടീലും


ജീവന്റെ പുതുനാമ്പുകള്‍ വിരിഞ്ഞപ്പോള്‍:

പച്ചപ്പിലേക്ക്:

വിളവെടുപ്പ്:



Friday, September 13, 2013

സത്യസന്ധതയ്ക്കുള്ള പാരിതോഷികം ഓണക്കോടി



കളഞ്ഞുകിട്ടിയ സ്വര്‍ണ ബ്രെയിസ് ലെറ്റ് യഥാര്‍ത്ഥ ഉടമയെ ഏല്പിച്ചതിന് അദ്ദേഹം നല്കിയ പാരിതോഷികം ഡെപ്യൂട്ടി എച്ച്.എം. ശ്രീ.ടി. അനില്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നു..!!

ഓണാഘോഷപരിപാടികള്‍




Thursday, September 12, 2013

സ്കൂള്‍വളപ്പില്‍ മാവിന്‍തൈ നടുന്ന അധ്യാപകര്‍

ബഹു. എച്ച്.​എം. ശ്രീ. ഗിരിജാവരന്‍നായര്‍, ഡപ്യൂട്ടി എച്ച്.എം. അനില്‍,  വികസനസമിതി പ്രസിഡന്റ് ശരത്ചന്ദ്രന്‍, അധ്യാപകരായ  ഷാജികുമാര്‍, ബിജു, സാബു എന്നിവര്‍ സ്കൂള്‍വളപ്പില്‍ മാവിന്‍തൈ നടുന്നു..